Advertisment

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു

New Update

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു. കുമാരപുരം സെന്റ് തോമസ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

publive-image

സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ഇന്നും പ്രതിഷേധവുമായെത്തി.. മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുടിവെള്ള പ്രശ്‌നമുണ്ടെന്നും മണ്ണെടുത്തുള്ള സംസ്‌കാരം കിണറുകളിൽ മലിന്യമെത്തിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ പ്രതിഷേധക്കാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മൃതദേഹം തീരുമാനിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കുമെന്നും സ്ഥലം എംഎൽഎ വി.കെ.പ്രശാന്തും, മേയർ കെ.ശ്രീകുമാറും വ്യക്തമാക്കി.

Advertisment