കോവിഡിന്റെ അനന്തരഫലം: ബാള്‍ട്ടിമൂര്‍ ഹൈസ്‌കുള്‍ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേര്‍ക്കു ജിപിഎ ഒന്നിനു താഴെ

New Update

publive-image

ബാള്‍ട്ടിമോര്‍:കോവിഡിന്റെ അനന്തരഫലം ശരിക്കും അനുഭവിക്കേണ്ടി വന്നത് ബാള്‍ട്ടിമോര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്. ബാള്‍ട്ടിമോര്‍ പബ്ലിക് സ്‌കൂളുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20,500 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 41 ശതമാനം പേര്‍ക്ക് ഒരു ശതമാനത്തില്‍ കുറവ് ജിപിഎ മാത്രമാണ് ലഭിച്ചതെന്ന് മുന്‍ ബാള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു.

Advertisment

കോവിഡ് നിയന്ത്രണങ്ങള്‍ സമൂഹത്തേയും വിദ്യാഭ്യാസത്തേയും എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനു വ്യക്തമായ ചിത്രമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടേത്. ഇതു വളരെ വേദനാജനകമാണ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ആയിരകണക്കിന് കുട്ടികളുടെ ജിപിഎ താഴുന്നുവെന്നത് അവരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദുരന്തഫലങ്ങള്‍ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല.

ബാള്‍ട്ടിമോര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 21 ശതമാനത്തിനു മാത്രമേ മൂന്നിനു മുകളില്‍ ജിപിഎ ലഭിച്ചിട്ടുള്ളൂ. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ നിര്‍ബന്ധിതമായതിനു മുമ്പു 24 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമേ ജിപിഎ ഒന്നിനു താഴെ ലഭിച്ചിരുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ വിദ്യാര്‍ഥികളും മാതാപിതാക്കളും നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്.

baltimore
Advertisment