Advertisment

ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷം

New Update

publive-image

Advertisment

ബെംഗളൂരു: ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആന്ധ്രാപ്രദേശില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 9544 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 334940 ആയി.

കര്‍ണാടകയില്‍ വെള്ളിയാഴ്ച 7571 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 264546 ആയി. ആന്ധ്രാപ്രദേശില്‍ പുതിയതായി 91 മരണവും കര്‍ണാടകയില്‍ 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആന്ധ്രായിലെ മരണസംഖ്യ 3092 ആയും കര്‍ണാടകയിലേത് 4522 ആയും വര്‍ധിച്ചു.

24 മണിക്കൂറിനിടയില്‍ ആന്ധ്രാപ്രദേശില്‍ 8827 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 244045 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 87803 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കര്‍ണാടകയില്‍ പുതിയതായി 6561 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 176942 പേരുടെ രോഗം സംസ്ഥാനത്ത് ഭേദമായിട്ടുണ്ട്. 83066 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment