Advertisment

ആന്റിബോഡി ടെസ്റ്റ്‌ അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാരിനെ സമീപിച്ചു.

author-image
admin
New Update

പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി തേടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ആന്റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

publive-image

ചില ആശുപത്രികളില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ എംബസി തന്നെ ഇടപെട്ടത് ആശ്വാസകരവും ശുഭപ്രതീക്ഷ നല്‍കുന്നതുമാണെന്നും മുഖ്യമന്ത്രി പറയുന്നത് .ടെസ്റ്റിന്‍റെ പണം ആര് വഹിക്കും എന്നുള്ള കാര്യങ്ങള്‍ വെക്തമാകാനുണ്ട്.

സൗദി വിദേശകാര്യ മന്ത്രാലയം വഴിയാണ് സൗദിയിലെ ഇന്ത്യന്‍ എംബസി അപേക്ഷ സമര്‍പ്പിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം. കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന നടപ്പിലാക്കാന്‍, സൗദിയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ റാപ്പിഡ് ടെസ്റ്റിന് അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. യാത്രാ ആവശ്യത്തിനുള്ള റാപ്പിഡ് ടെസ്റ്റായതിനാല്‍ കത്തിന് അനുകൂല തീരുമാനമുണ്ടാകും എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

എംബസിയോട് കേരളം ആദ്യം ചാര്‍ട്ടേഡിന് മാത്രമാണ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കത്താണ് എംബസി മന്ത്രാലയത്തിന് നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. ഇനി, ഈ മാസം 25ന് അകം മന്ത്രാലയത്തില്‍ നിന്ന് എംബസിക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ അതുണ്ടാകും വരെ സൗദിയില്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത.

publive-image

ട്രുനാറ്റ് ടെസ്റ്റിംഗ് മെഷിന്‍

അതിനിടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ടെസ്റ്റ്‌ നടത്തുന്നതിന് എതിരല്ല എതിര്‍പ്പ്  ചൂണ്ടികാണിച്ചത് ഗള്‍ഫില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് അതാതു സര്‍ക്കാരുകളുടെ അംഗികാരം ,നിലവില്‍ ടെസ്റ്റ് നടത്തിയാല്‍ എടുക്കുന്ന സമയം , സാമ്പത്തിക ബാധ്യത, തൊഴില്‍ നഷ്ട്ടപെട്ട് ഭക്ഷണത്തിനു പോലും കഷ്ട്ടപെടുന്നവര്‍ എങ്ങനെ വഹിക്കും ടെസ്റ്റിനുള്ള പണം. ഇതുവരെ നാട്ടില്‍ തിരിച്ചെത്തിയ ആളുകളില്‍   മുഖ്യമന്ത്രി പറഞ്ഞ കണക്കു പ്രകാരം മുപ്പത്തിയാറായിരം ആളുകള്‍ തൊഴില്‍ നഷ്ട്ടപെട്ട്  തിരിച്ചെത്തി ,

ഇനിയും പത്തിരട്ടി ആളുകള്‍ യാത്രക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തു നില്‍ക്കുകയാണ്.ലക്ഷ കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ട്ടപെട്ട് ഇരിക്കുകയാണ് ഓരോ ദിവസം ഇവിടെ നില്‍ക്കും തോറും സാമ്പത്തിക ബാധ്യത കൂടിവരുകയാണ് ഇതൊന്നും കണക്കിലെടുക്കാതെ സര്‍ക്കാര്‍ എടുക്കുന്ന അപ്രായോഗിക തിരുമാനങ്ങളില്‍ പ്രവാസികളില്‍ പരക്കെ അമര്‍ഷം പുകയുകയാണ്.പ്രവാസികള്‍ പൊതുവെ പരാതി പെടുന്നത് സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് കൊടുക്കുന്ന ആനുകൂല്യം പോലും സര്‍ക്കാര്‍ പ്രവാസികളോട് കാനിക്കുന്നില്ല എന്നാണ്.

Advertisment