Advertisment

കൊവിഡ് ; അസം മുന്‍ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഗുവാഹട്ടി: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.

Advertisment

publive-image

കഴിഞ്ഞമാസം 26 നാണ് എണ്‍പത്തഞ്ചുകാരനായ തരുണ്‍ ഗൊഗോയിക്ക്‌ വൈറസ്ബാധ സ്ഥിരീകരിച്ചത്.അന്ന് തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെപ്റ്റംബര്‍ 16 ന് കൊവിഡ് നെഗറ്റീവായെങ്കിലും, രോഗബാധമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു.

covid assam
Advertisment