Advertisment

കൊവിഡിനെതിരെ കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി; മഹാമാരിയെ ചിലര്‍ ഗൗരവമായി കാണുന്നില്ല; രോഗമുക്തി നേടിയവരില്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവരെ ആരോഗ്യസന്ദേശ പ്രചാരകരായി ഉപയോഗിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് കൊവിഡിനെതിരെ കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമായിരുന്നുവെന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക്, രോഗവ്യാപനം, രോഗമുക്തി, ടെസ്റ്റ് പര്യാപ്തത എന്നീ നാല് ഘടകങ്ങള്‍ വിലയിരുത്തിയാണ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുക. ഇതില്‍ സംസ്ഥാനം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മരണനിരക്കില്‍ ലോകശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിലേത് 2.67 ശതമാനവും. കര്‍ണാടക-1.77%, തമിഴ്‌നാട്-1.48%, മഹാരാഷ്ട്ര-4.16% ശതമാനവുമാണ് ഈ കണക്കുകള്‍. എന്നാല്‍ കേരളത്തിലെ മരണനിരക്ക് 0.39 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് രോഗമുക്തി നേടിയവരില്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവരെ ആരോഗ്യ സന്ദേശ പ്രചാരകരായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഹാമാരിയെ അതിന്റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ല എന്ന പ്രശ്‌നമുണ്ട്. സംസ്ഥാനത്തെ കോവിഡ് ഭീഷണി കൂടുതല്‍ ശക്തമാകുകയാണ്. രോഗികള്‍ ഇനിയും വര്‍ധിച്ചാല്‍ നാം വല്ലാതെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment