Advertisment

കോവിഡ് : ശ്വസന വ്യായാമങ്ങൾ ഗുണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്,  ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

New Update

കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാൽ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ ശ്വസന വ്യായാമങ്ങളെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണം.

Advertisment

publive-image

കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടർന്ന് നയിക്കുവാനും സഹായകരമാണ്. ഇത് മുന്നിൽ കണ്ടാണ് പൾമണറി റിഹാബിലിറ്റേഷന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

പൾമണറി റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങളിൽ ശ്വസന വ്യായാമങ്ങളും അതോടൊപ്പം പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉൾപ്പെടുന്നു. വ്യായാമങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്സിജന്റെ നിലയും അറിയുന്നതിനായി പൾസ് ഓക്സിമീറ്റർ ഉപയോഗിക്കാം.

മുൻകരുതലുകൾ

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കിൽ വ്യായാമ മുറകൾ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വ്യായാമം നിർത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.

നടത്തം രോഗവിമുക്തമാകുന്ന കാലയളവിൽ തന്നെ നടക്കുന്നതിനായി ഒരു ക്രമം പാലിക്കുന്നത് നല്ലതാണ്. ഓരോ രോഗിയുടെയും ശാരീരികാവസ്ഥ അനുസരിച്ച് വേണം നടക്കേണ്ടത്.

ആദ്യ ആഴ്ച: ഓരോ ദിവസവും അഞ്ച് തവണ അഞ്ച് മിനിറ്റ് നടക്കുക

രണ്ടാം ആഴ്ച: ഓരോ ദിവസവും മൂന്ന് തവണ 10 മിനിറ്റ് നടക്കുക

മൂന്നാം ആഴ്ച: ഓരോ ദിവസവും രണ്ട് തവണ 15 മിനിറ്റ് നടക്കുക. ശരിയായ രീതികൾ അവലംബിക്കുക കഴിയുന്നിടത്തോളം നിവർന്ന് ഇരിക്കുക. സാവധാനം അവരവരുടെ സ്ഥലത്തിന് ചുറ്റും നടക്കുക.

പതിവായി സ്ഥാനങ്ങൾ മാറ്റുക. ഇതു കൂടാതെ നെഞ്ചിനടിയിൽ ഒരു തലയിണ വച്ചശേഷം വയറിന്റെ സഹായത്തോടെ ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ വിവിധ അറകൾ തുറന്നു പ്രവർത്തിക്കുന്നതിന് സഹായിക്കും. ഡയഫ്രം ഉപയോഗിച്ചുള്ള ശ്വസനം കാൽ മുട്ടിനടിയിൽ ഒരു തലയിണവച്ച് നിവർന്നു കിടക്കുക. ഒരു കൈ നെഞ്ചിന്റെ ഭാഗത്തും ഒരു കൈ വയറിന്റെ മുൻഭാഗത്തായും വയ്ക്കുക. നെഞ്ചും വയറും വികസിക്കുന്ന വിധത്തിൽ മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്ക് എടുക്കുക. തുടർന്ന് സാവധാനം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക.

വയറിലും നെഞ്ചിലും വച്ചിരിക്കുന്ന കൈകൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ മുകളിലേക്കും ശ്വാസം പുറത്തേക്ക് വിടുമ്പോൾ അകത്തേക്കും പോകുന്നത് ശ്രദ്ധിക്കുക. ഇത് ഒരു മിനിറ്റ് തുടരുക. തുടർന്ന് 30 സെക്കന്റ് വിശ്രമമെടുക്കുക. തുടക്കത്തിൽ ഒരു തവണ മാത്രം ചെയ്യേണ്ടുന്ന ഈ പരിശീലനം ക്രമേണ എണ്ണം കൂട്ടാവുന്നതാണ്.

ഇൻസെന്റീവ് സ്പൈറോമെട്രി ഡോക്ടർ നിർദ്ദേശിക്കുന്നവർക്കാണ് ഇൻസെന്റീവ് സ്പൈറോമെട്രി ശ്വസന വ്യായാമം. ഒരു ദിവസം 15 മിനിറ്റ് ഇൻസെന്റീവ് സ്പൈറോമീറ്റർ ഉപയോഗിച്ച് ശ്വസന വ്യായാമം ചെയ്യണം. അതിനായി അഞ്ച് മിനിറ്റ് വീതമുള്ള മൂന്ന് സെഷനുകളായി വിഭജിച്ച് ചെയ്യാവുന്നതാണ്.

covid 19 breathing exercise
Advertisment