Advertisment

മാറഞ്ചേരി സർക്കാർ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും അടക്കം 156 പേർക്കു കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

New Update

publive-image

മലപ്പുറം: മാറഞ്ചേരി സർക്കാർ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും അടക്കം 156 പേർക്കു കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഞായറാഴ്ച മാറഞ്ചേരി, വന്നേരി സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളുമായി 262 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്.

മാറാഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ പഞ്ചായത്തുകളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ‌ പൊന്നാനിയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിരുന്നു.

Advertisment