Advertisment

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ! കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,806 കേസുകള്‍ ! കഴിഞ്ഞ ദിവസത്തെക്കാള്‍ 7.7 ശതമാനം കേസുകള്‍ കൂടി. ടിപിആര്‍ 2.15 ശതമാനം. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് കേരളം ഒന്നാമത്. മരണനിരക്കില്‍ നേരിയ ആശ്വാസം. 24 മണിക്കൂറിനിടെ മരിച്ചത് 581 പേര്‍. ഇന്നലെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് 34,97,058 പേര്‍ക്ക്

New Update

publive-image

Advertisment

ഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,806 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്തേതിനേക്കാള്‍ 7.7 ശതമാനം വര്‍ധനവാണിത്. ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 2.15 ശതമാനമാണ്.

581 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത്. മരണത്തിന്റെ കണക്കില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് ഇന്നുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,11,989 ആയി ഉയര്‍ന്നു.

കേരളത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 15637 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആയത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8602 പേര്‍ക്ക് കോവിഡ് ബാധിച്ചു. തമിഴ്‌നാട്( 2458), കര്‍ണാടക ( 1990) എന്നിങ്ങനെയാണ് മറ്റിടത്തെ കണക്കുകള്‍.

രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,09,87,880 കടന്നു. അതേസമയം വാക്‌സിനേഷന്‍ ഇന്നലെ മാത്രം 34,97,058 പേര്‍ക്ക് നല്‍കി. ഇതോടെ ആകെ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 39,13,40,491 എണ്ണമായിട്ടുണ്ട്.

NEWS
Advertisment