Advertisment

ആവിശ്യമെങ്കില്‍ റിയാദില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ, തിരുമാനം എടുക്കേണ്ടത് കോവിഡ് ജാഗ്രതാസമിതിയാണെന്ന് : ആരോഗ്യമന്ത്രാലയ വക്താവ്

author-image
admin
New Update

റിയാദ്- മക്കയിലെയും മദീനയിലെയും ചില പ്രദേശങ്ങള്‍ 24 മണിക്കൂറും അടച്ചിട്ട പോലെ ആവശ്യ മെങ്കില്‍ റിയാദിലെ ചില പ്രദേശങ്ങളും അടച്ചിടുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പക്ഷെ തിരുമാനങ്ങള്‍ എടുക്കുന്നത് വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പെട്ട നിരീക്ഷണ ജാഗ്രതാ സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

റിയാദിലെ ചില പ്രദേശങ്ങള്‍ 24 മണിക്കൂറും അടച്ചിട്ടേക്കാമെന്ന് പ്രചരിക്കുന്ന വാര്‍ത്തയെകുറിച്ചുള്ള  ചോദ്യത്തിന് മറുപടിയായിട്ടാണ്  ആരോഗ്യമന്ത്രാലയ വക്താവിന്‍റെ പ്രസ്താവന. ജാഗ്രതാസമിതി എല്ലാനിമിഷവും സൂക്ഷ്മമായി കാര്യങ്ങള്‍ വിലയിരുത്തിവരുകയാണ് നഗരങ്ങളിലെ പ്രത്യേക പ്രദേശങ്ങളില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്താനുള്ള അധികാരം സമിതിക്കാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ റിയാദില്‍ പതിനഞ്ചു മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്‌ വൈകീട്ട് മൂന്നു മുതല്‍ രാവിലെ ആറു മണിവരെ. അതിനിടെ റിയാദില്‍ മാത്രം 33 പുതിയ കോവിഡ് കൊറോണ വൈറസ്‌ കേസ് മാര്‍ച്ച്‌ 31 ന്  റിപ്പോര്‍ട്ട്‌ ചെയ്തു  ഇതോടെ റിയാദില്‍ മാത്രം കോവിഡ് ബാധി തരുടെ എണ്ണം 573 ആണ് മക്കയിലും, മദിനയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുണ്ട്, മക്ക 260, മദീന 73 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം ജിദ്ദയില്‍ നിലവില്‍ രോഗബാധിതര്‍ 233 ആണ് പതിനഞ്ചു മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുണ്ട്.രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1563 ആണ്.

ഇന്നത്തെ രണ്ടു മരണം അടക്കം ആകെ പത്തുമരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. ആശ്വാസ ത്തിന്‍റെ കിരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട് കോവിഡ് 19 രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരും നല്ല ആരോഗ്യാവസ്ഥയിൽ ആണെന്നും ഇവർക്ക് ജീവിതത്തി ലേക്ക് തിരിച്ചു വരാനാകുമെന്നുമാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്ത മാക്കി. 165 പേര്‍ ഇതുവരെ രോഗമുക്തരായി

Advertisment