Advertisment

കോവിഡ് ; കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം ഇന്നു മുതല്‍

New Update

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യമിട്ട് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി പ്രത്യേക ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നുമാസത്തേക്ക് 500 രൂപ വീതമാണ് നല്‍കുക.

Advertisment

publive-image

കേന്ദ്രം ലഭ്യമാക്കുന്ന പണത്തിന്‍റെ ഈ മാസത്തെ ഗഡുവായ 500 രൂപ ഇന്നു മുതല്‍ പിന്‍വലിക്കാം. അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കമനുസരിച്ചാണ് വിതരണം നടത്തുക.അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കം പൂജ്യം, ഒന്ന് എന്നിവ ഉള്ളവര്‍ക്കാണ് ഇന്ന് പണം വിതരണം ചെയ്യുക.

രണ്ട്, മൂന്ന് എന്നീ അക്കക്കാര്‍ക്ക് നാളെയും, 4,5 നമ്പറുകാര്‍ക്ക് ഈ മാസം ഏഴിനും, 6,7 നമ്പറുകാര്‍ക്ക് ഈ മാസം എട്ടിനും പണം പിന്‍വലിക്കാം. 8,9 നമ്പറുകാര്‍ക്ക് ഏപ്രില്‍ ഒമ്പതിനും പണം പിന്‍വലിക്കാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ നിയന്ത്രണമില്ല.

covid central govt
Advertisment