Advertisment

കേന്ദ്ര ​പൊലീസ്​ സേന ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു

New Update

ന്യൂഡല്‍ഹി: കേന്ദ്ര ​പൊലീസ്​ സേന ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഡയറക്​ടര്‍ ജനറല്‍ അടക്കം ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും സമൂഹസമ്പര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തിലേക്ക്​ മാറിയിട്ടുണ്ടെന്ന്​ സി.ആര്‍.പി.എഫ്​ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

ഡയറക്​ടര്‍ ജനറലുമായി കോവിഡ്​ സ്​ഥിരീകരിച്ച ഉദ്യോഗസ്​ഥന്‍ നേരിട്ട്​ ബന്ധപ്പെട്ടിട്ടില്ല. പരോക്ഷ ബന്ധത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ നടപടിക്രമങ്ങളുടെ ഭാഗമായി സമൂഹ സമ്പര്‍ക്കം ഒഴിവാക്കിയത്​.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാധിച്ച്‌​ 104 ആളുകളാണ്​ ഇതുവരെ മരിച്ചത്​. 3,588 പേര്‍ക്കാണ്​ ഇതുവരെ രോ​ഗം സ്​ഥിരീകരിച്ചത്.

covid central police
Advertisment