Advertisment

നാട്ടിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പുന:പരിശോധിക്കണം: ഡബ്ല്യു.എം.എഫ് സൗദി

author-image
admin
New Update

റിയാദ്: നാട്ടിലെത്തുന്ന പ്രവാസികൾക്ക് 72 മണിക്കൂറിനുള്ളിൽ വിദേശത്തും സ്വദേശത്തുമായി ഏർപ്പെടുത്തിയ കോവിഡ് ടെസ്റ്റ് നിബന്ധന അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും ടെസ്റ്റ് നാട്ടിലെ എയർപ്പോർട്ടിൽ മാത്രമായി ചുരുക്കണമെന്നും അതിൻ്റെ ചിലവ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു.

Advertisment

publive-image

വിദേശത്ത് നിന്ന് ടെസ്റ്റ് ചെയ്യുന്നതിന് ഏഴായിരത്തിലധികം രൂപ ചിലവ് വരുന്നതും നാട്ടിൽ വരുന്നവർക്ക് മാസസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുമാണ്. സൗദി അറേബ്യ പോലുള്ള ഒരു വലിയ രാജ്യത്ത് ഉൾനാടുകളിലും മറ്റും ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഈ നിബന്ധന കാരണം വളരെ പ്രയാസത്തിലാണ്.

എയർപോർട്ടുകളിലെ പരിശോധനാഫലം നെഗറ്റീവ് ആന്നെങ്കിൽ 14 ദിവസം എന്ന ക്വാറൻ്റെ യിനിൽ ഇളവ് അനുവദിക്കണം. ഈ വിഷയങ്ങളിൽ കേരള സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തി സൗദിയിലെ ഭൂരിപക്ഷം വരുന്ന മലയാളി പ്രവാസികളുടെ പ്രയാസങ്ങൾ ലഘൂകരി ക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ഡബ്ലു.എം.എഫ് ഭാരവാഹികളായ നസീർ വാവാകുഞ്ഞ്, നാസർലൈസ്, ഷബീർ ആക്കോട്, സജു മത്തായി തെങ്ങുവിളയിൽ എന്നിവർ ആവശ്യപെട്ടു.

Advertisment