Advertisment

കോവിഡിന്റെ പേരിൽ ഉദ്യോഗസ്ഥ പീഡനം ഒഴിവാക്കണമെന്ന് വ്യാപാരികൾ

New Update

publive-image

Advertisment

തൊടുപുഴ: കോവിഡിന്റെ പേരിൽ വ്യാപാരികൾക്ക് നേരെയുള്ള ഉദ്യോഗസ്ഥപീഡനം ഒഴിവാക്കണമെന്ന് വ്യാപാരികൾ. കല്യാണത്തിന് 100 പേർക്ക് പങ്കെടുക്കാം, മരണാന്തര ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം, മീറ്റിംഗുകൾ കൂടാം, ആരാധനാലയങ്ങളിൽ പോകാം. പക്ഷെ 4പേർ വ്യാപാര സ്ഥാപനങ്ങളിൽ നിന്നാൽ അത് കുടുംബാഗങ്ങളാണെങ്കിൽ പോലും ഉദ്യോഗസ്ഥർ വന്ന് കേസ് എടുക്കുന്നു.

ഇടുക്കി പോലെ ചില ജില്ലകളിൽ വ്യാപാരികളും തൊഴിലാളികളും കോവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കടയിൽ സൂക്ഷിക്കണം എന്നും അല്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദാക്കും എന്നുമാണ് അധികാരികൾ പറയുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുന്നവരാണ് വ്യാപാരികൾ. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ നടത്തിയ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടില്ലാ എന്ന് നടിക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെള്ളം കുടിക്കാൻ പോലും മാസ്ക്ക് മാറ്റിയതിന്റെ പേരിൽ വ്യാപാരിയ്ക്ക് എതിരെ കേസ് എടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇതുവരെയുള്ള കണക്കുകൾ അനുസരിച്ചു വ്യാപാരസ്ഥാപനം വഴി കോവിഡ് ബാധിച്ചവർ ഒരു ശതമാനം മാത്രമാണ്. കോവിഡിന്റെ പേരിൽ വ്യാപാരികളുടെ മേൽ കുതിര കയറുന്ന രീതി അവസാനിപ്പിക്കണമെന്നും, കോവിഡ് വാക്സിന്റെ ലഭ്യതകുറവ് എത്രയും വേഗം പരിഹരിക്കണമെന്നും വാക്സിൻ വിതരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങി വിതരണം വേഗത്തിൽ ആക്കണമെന്നും കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിൽ, ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എംഎന്‍ ബാബു, കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജസ്റ്റിൻ പാലത്തറ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ജോസ് വഴുതനപിള്ളിൽ, കേരള ടെക്സ്റ്റയിൽസ് ഗാർമെൻ്റ് സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡൻറ് താജു എംബി എന്നിവർ സംയുക്ത പ്രസ്‌താവനയിൽ സർക്കാരിനോട് അവശ്യപ്പെട്ടു.

thodupuzha news
Advertisment