Advertisment

സൗദിയിലിന്ന് കോവിഡ് സ്ഥിരീകരണം.110 ഇതുവരെ റിയാദ് , ദമാം, മക്ക, ജിദ്ദ, മദീനയിലുമായി 1221 കേസുകള്‍ രാജ്യത്ത് മൊത്തം 1563 കൊറോണ ബാധിതര്‍; മരണം പത്തായി.

author-image
admin
New Update

റിയാദ് : ലോകത്ത് കോവിഡ് ബാധിതരുടെ മരണം മുപ്പത്തിയെട്ടായിരം പിന്നിടുകയാണ്. എട്ടു ലക്ഷം കടന്നു രോഗബാധിതര്‍, നിരവധി ലോക നേതാക്കള്‍ അടക്കം കോവിഡ് പിടിയിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ ലോകജനത വലിയൊരു പ്രതിരോധ ത്തിലും പുതിയ സംസ്കാരത്തിലുമാണ്..

Advertisment

publive-image

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കികൊണ്ടാണ് സൗദി അറേബ്യ മുന്നോട്ട് പോകുന്നത് ഇന്ന്‍ 110 പുതിയ കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത് ഇതോടെ സൗദിയില്‍ മൊത്തം കൊറോണ കേസുകള്‍ 1563 ആയി.  ഇന്നു രണ്ടു പേര്‍ മരണപെട്ടതടക്കം ആകെ മരണം  പത്തായി. 50 പേര്‍ ഇന്നു  രോഗ മുക്തരായി ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 165 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത മേഖലകള്‍ റിയാദ്, മക്ക, ജിദ്ദ, മദീന ,ദമാം അടക്കമുള്ള മേഖലകളാണ് ഈ മേഖലകളില്‍ 1221 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്  മറ്റു മേഖലികളിലും കോവിഡ് വ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയുള്ള .മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.

റിയാദ് 573, മക്ക 260, ജിദ്ദ 223, ഈസ്റ്റെന്‍ റീജിയന്‍ 116, ദമാം 92, മദീന 73, ഖത്തീഫ് 55, തായിഫ് 26, അല്‍ ഖോബാര്‍ 25, അല്‍ബഹ 13, ബിഷ 13, നജ്റാന്‍ 13, അബഹ 10, ദഹ്റാന്‍ 11 , ജിസാന്‍ 2, ഹഫൂഫ് 13, തബൂക് 6, ഖമീസ് മുഷ്യിത് 6, കസീം 4, അസീര്‍ 3, അറാര്‍ 2, സൈഹാത് 2, ജുബൈല്‍ 1, കുന്‍ഫുഹദ 1, കഫ്ജി 1, രക്ത്നൂറ 1.അല്‍ റാസ് 1,ബുറൈദ 1,യാമ്പു 1 , ദവാദമി 1, സാംത 1, അല്‍ബെദായ 1, റാസ് തനുറ 1, അല്‍ കഫ്ജി 1

അതിനിടെ സൗദിയില്‍ കഴിഞ്ഞ പതിന്നാല് ദിവസമായി ക്വാറന്റൈന്‍ കഴിഞ്ഞിരുന്ന 2500 പേരുടെ കോവിഡ് ഫലം നേഗറ്റിവ് ആയാതിനാല്‍ അവരെ വീടുകളിലേക്ക് പറഞ്ഞുവിട്ടു .

Advertisment