Advertisment

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച എടപ്പാളിലെ സ്ഥിതി സങ്കീര്‍ണം; രോഗം സ്ഥിരികരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ദുഷ്‌ക്കരം;രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് പതിനായിരക്കണക്കിന് ആളുകള്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീര്‍ണം. രോഗം സ്ഥിരികരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ദുഷ്‌ക്കരം. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. താലൂക്കിലെ ഓരോ വീടുകളും കയറി ഇറങ്ങി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമം.

Advertisment

publive-image

എടപ്പാളിലെ രണ്ട് ആശുപത്രികളില്‍ ജൂണ്‍ മാസം സന്ദര്‍ശിച്ചവരുടെ കണക്ക് ശേഖരിക്കാനാണ് ആരോഗ്യവകുപ്പ് നെട്ടോട്ടം ഓടുന്നത്. രണ്ട് ഇടങ്ങളിലുമായി സ്രവസാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ തുടരുകയാണ്. ഇതിന് പുറമെ വാര്‍ഡ് അംഗങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് ലിസ്റ്റ് ശേഖരിക്കുകയാണ്.

ആശുപത്രികളുടെ കണക്ക് പ്രകാരം പതിനായിരക്കണക്കിന് പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ഇരിക്കെ വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് ലഭിച്ചത് ചുരുക്കം ചിലരുടെ വിവിരങ്ങള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരാാണ് തീരുമാനം

latest news covid 19 corona virus all news route map
Advertisment