Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിജ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് സ്വദേശിയായ സാദിഖ് ചെറിയതോപ്പില്‍ (49), തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) എന്നിവരാണ് മരിച്ചത്.

publive-image

കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന സാദിഖ് അദാന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബ്രിഡ്ജ് കമ്പനിയില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം. സറീനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

publive-image

അമീരി ആശുപത്രിയില്‍ വച്ചായിരുന്നു ഇസ്മയിലിന്റെ മരണം. കുവൈറ്റില്‍ ടെയ്‌ലര്‍ ആയിരുന്നു ഇദ്ദേഹം. ഷെരീഫയാണ് ഭാര്യ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ കെഎംസിസി ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു.

Advertisment