Advertisment

തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു.

author-image
admin
New Update

റിയാദ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊര മുട്ടിപ്പറമ്പിൽ ബഷീർ (64) ബദിയയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരണപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image

ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈദുൽ ഫിത്ർ ദിനമായ ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗൺ കാരണം റിയാദിലുള്ള മകൻ ഷൗക്കത്തിന് ആശുപത്രിയിലെത്താൻ സാധിച്ചിരുന്നില്ല.

ലോക്ക് ഡൗൺ അവസാനിച്ച വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. 12 വർഷമായി റിയാദിലുള്ള ബഷീർ മലസിലെ ഒരു ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. റിയാദിലുള്ള മകൻ ഷൗക്കത്തിനെ  കൂടാതെ ഒരു മകള്‍ ഉണ്ട്  ഷബ്‌ന

സന്ദർശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മൃതദേഹം കിംഗ് സൽമാൻ ആശുപത്രി മോർച്ചറിയിൽ  മാള സുന്നീ സെന്റർ അംഗം കൂടിയാണ് മരണപ്പെട്ട ബഷീർ !!!

Advertisment