Advertisment

കൊല്ലം സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരണപെട്ടു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്- കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ ഏരൂര്‍ പത്തടി സ്വദേശി കൊടിവിള പുത്തന്‍വീട്ടില്‍ ഷരീഫ് (52) ആണ് മരണപെട്ടത്‌.അല്‍ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  ബുധനാഴ്ച മരിച്ചത്. രണ്ടാഴ്ച മുമ്പാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

publive-image

ദീര്‍ഘകാലം റിയാദില്‍ പ്രവാസിയായിരുന്ന  ഷരീഫ്   പുതിയ വിസയില്‍ തിരിച്ചുവന്ന് റിയാദില്‍ ലോന്‍ഡ്രി നടത്തുകയായിരുന്നു. അടുത്തിടെ ലോന്‍ഡ്രി നിര്‍ത്തി ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാന്‍ കാത്തിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ചതും മരണത്തിന് കീഴടങ്ങിയതും.

പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്വിമ ബീവി. ഭാര്യ: നജ്മുന്നിസ. എട്ട് മക്കളുണ്ട്.

അല്‍ഈമാന്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം  ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Advertisment