Advertisment

സൗദിയില്‍ പ്രമുഖ പ്രവാസി വ്യവസായി അടക്കം മൂന്ന് മലയാളികള്‍ കോവിഡ് ബാധിച്ച് മരണപെട്ടു.

author-image
admin
Updated On
New Update

റിയാദ് : ജുബൈലില്‍  പ്രമുഖ പ്രവാസി വ്യവസായി തൃശൂർ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ പ്രേമരാജൻ (65) ജുബൈലിലിലും, കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ ( അനിയൻ കുഞ്ഞ് 52) ജിദ്ദയിലും, മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങല്‍ നജീബ് (50) റിയാദിലുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Advertisment

publive-image

 

 

പ്രവാസി വ്യവസായി പ്രേമരാജന്‍ / തോമസ് ജോൺ ( അനിയൻ കുഞ്ഞ്), മച്ചിങ്ങല്‍ നജീബ്

പ്രവാസി വ്യവസായി പ്രേമരാജന്‍ ഇന്ന് രാവിലെ ജുബൈൽ മുവാസാത് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത് കഴിഞ്ഞ ഒരാഴ്ച മുമ്പ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ ഫലം  പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെടുക യായിരുന്നു.

കഴിഞ്ഞ 37 വർഷമായി പ്രവാസിയായ ഇദ്ദേഹം ജുബൈൽ ആസ്ഥാനമായി സ്വന്തമായി ഹോട്ടൽ നടത്തി വരികയായിരുന്നു. ജുബൈലിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതനായ ഇദ്ദേഹത്തിനു വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്. മരണം ജുബൈലിലെ പ്രവാസികൾക്ക്  ഇടയില്‍ ഞെട്ടലുണ്ടാക്കി.

ഭാര്യ ലളിത, മക്കളായ പ്രണിൽ, പ്രജിൽ, മിജിൽ എന്നിവരും അവരുടെ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു ഇതിനിടെയാണ് കോവിഡ് ബാധിച്ചതും മരണത്തിന് കീഴടങ്ങിയതും.

ജിദ്ദയില്‍ മരിച്ച തോമസ് ജോൺ കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് ചികിൽസയിലായിരുന്ന  പത്ത് ദിവസമായി  വെന്റിലേറ്ററായിരുന്നു. ഹൃദ്രോഗബാധ കൂടിയുണ്ടായതോടെ ഇന്നലെ സ്വകാര്യാശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

ജിദ്ദ അൽസുരായ കാർപെറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ സുനു തോമസ്. മക്കൾ: ജൂലി തോമസ്, ജൂബി തോമസ്. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

റിയാദില്‍ മരണപെട്ട  നജീബ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപെട്ടത്‌ പരേതനായ തിരികൊട്ടില്‍ കോയയുടെയും മൈമൂനത്തിന്റെയും മകനാണ്.

ഭാര്യ: റൈഹാനത്ത്. മക്കള്‍: ജഹാനാ ഷെറിന്‍, ജസീം, ജാഹിസ്. സഹോദരങ്ങള്‍: ഹമീദ് (റിയാദ്), നസീമ, റജീന , മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് അഷ്‌റഫ് വേങ്ങാട്ട്, വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ രംഗത്തുണ്ട്.

Advertisment