Advertisment

സൗദിയില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : സൗദിയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില രണ്ടു മലയാളികള്‍ കോവിഡ് ബാധിച്ച് മരണപെട്ടു  മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി മങ്ങാട്ടുപറമ്പൻ അബ്ദുൽ ജലീൽ (38) ദമാമിലും, കണ്ണൂർ തില്ലങ്കേരി പുള്ളി പൊയിൽ സ്വദേശിയും ആറളം കളരിക്കാട് അനീസ് മൻസിൽ താമസക്കാരനുമായ കേളോത്ത് കാസിം (52) ഹായിലിലും മാണ് മരിച്ചത്.

Advertisment

publive-image

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരാഴ്ച മുമ്പ് ദമാം സൗദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു   അബ്ദുല്‍ ജലീലിലിന്  കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു .ദമാമിലെ ഒരു സ്വീറ്റ് വാട്ടർ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. .

ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മൻഹ, അയ്മൻ എന്നിവരടങ്ങുന്ന കുടുംബം ദമാമിലാണ് താമസം. സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ എം സി സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂർ, സി പി ശരീഫ്, ജൌഹർ കുനിയിൽ, സാമൂഹ്യ പ്രവർത്തകൻ ജാഫർ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഹായിലില്‍ മരണപെട്ട- കണ്ണൂർ തില്ലങ്കേരി പുള്ളി പൊയിൽ  കേളോത്ത് കാസിം കടുത്ത പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടര്‍ന്ന് ഹയിലിലെ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്നു.

ഭാര്യയും ഭാര്യാമാതാവും കുടുംബവും ഹായിലിലുണ്ട്. 25 വർഷമായി ഹായിലിലാണ് താമസം. ഭാര്യ: സുഹറ മംഗലോടൻ, മക്കൾ: അനീറ, സുനീറ, അനീസ്. കോവിഡ് നടപടി ക്രമങ്ങള്‍ അനുസരിച്ച് മൃതദേഹം ഹയിലില്‍ ഖബറടക്കും. സഹായത്തിനായി സാമുഹ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Advertisment