Advertisment

കോവിഡ് ബാധിച്ച് സൗദിയില്‍ രണ്ടു മലയാളികള്‍ കൂടി മരണപെട്ടു.

author-image
admin
Updated On
New Update

റിയാദ് : കൊല്ലം കിഴക്കേ കല്ലട ശിങ്കാരപള്ളി വാർഡിൽ കാഞ്ഞിരതുണ്ടിൽ വീട്ടിൽ ജോൺസൻ (50) ജുബൈലിലും ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59) ദമാമിലും കോവിഡ്  ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 113 ആയി ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണവും ഇതിനടുത്താണ് ഗള്‍ഫിലാകെ മരിച്ച മലയാളികളുടെ എണ്ണം 323 ആയി

Advertisment

publive-image

ജുബൈലില്‍ മരിച്ച ജോണ്‍സണ്‍ പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരു മാസമായി ജുബൈല്‍ ജനറല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിൽ ചികിത്സയി ലായിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ആരോഗ്യ നില വഷളാവുകയും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു

കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു സ്വകാര്യ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു  ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ദമാമില്‍ മരണപെട്ട ജഹാംഗീര്‍  പനിയും ന്യുമോണിയയും ബാധിച്ച് രണ്ടാഴ്ച മുമ്പാണ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു  ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

ഭാര്യ: ഷാഹിദ. മക്കള്‍: ഷഹാന , ഷാഹിര്‍ , സുമീര്‍ , സാനിയ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.

Advertisment