Advertisment

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന അനിൽ കെ കൃഷ്ണൻ കോവിഡ് ബാധിച്ചു മരിച്ചു

New Update

മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന മണ്ണയ്ക്കനാട് കരിംപ്ലാക്കീൽ അനിൽ കെ കൃഷ്ണൻ (52) കോവിഡ് ബാധിച്ചു മരിച്ചു.

Advertisment

publive-image

ഫസ്റ്റ് ലൈൻ സെക്കന്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ചികിത്സയിലിരിക്കെ സ്ഥിതി വഷളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ (അമൃത) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ശനിയാഴ്ച രാത്രി മരണപ്പെട്ടു. 2010-15 കാലഘട്ടത്തിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പത്താം വാർഡ് അംഗമായിരുന്നു.ഭാര്യ: ജ്യോതി (തൊടുപുഴ മുട്ടം, കുന്നേൽ കുടുംബാംഗം) മക്കൾ: അരവിന്ദ്, അഭിഷേക്, അർജുൻ മരുമകൾ: നിമിഷ അരവിന്ദ്

സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പാലാ മുനിസിപ്പൽ ശ്മശാനത്തിൽ നടത്തി. മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് കെ.എസ് അജികുമാർ അനുശോചനം രേഖപ്പെടുത്തി

covid death
Advertisment