Advertisment

കൊവിഡ് ബാധിച്ച് ഡല്‍ഹിയിൽ മലയാളി മരിച്ചു; രോഗബാധിതരുടെ എണ്ണം അൻപത്തിമൂവായിരം കടന്നു

New Update

ഡല്‍ഹി: കൊവിഡ് ബാധിച്ച് ദില്ലിയിൽ മലയാളി മരിച്ചു. ദില്ലി ഹൈക്കോടതി ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് മരിച്ചത്. ദില്ലി ദിൽഷാദ് കോളനിയിൽ താമസിക്കുകയായിരുന്നു രാജീവ്. ദില്ലിയില്‍ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകരടക്കം നിരവധി മലയാളികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

publive-image

ഇതുവരെ ആകെ 2035 പേരാണ് രോഗബാധിതരായി മരിച്ചത്. അതേ സമയം രോഗബാധിതരുടെ എണ്ണം അൻപത്തിമൂവായിരം കടന്നു. ആരോഗ്യ മന്ത്രിക്കടക്കം കൊവിഡ് സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

covid 19 covid death corona death
Advertisment