Advertisment

കോവിഡ‍് മരണം: സംസ്കാര ശുശ്രൂഷ ഒരുക്കി ഫരീദാബാദ് രൂപത

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

ന്യൂഡല്‍ഹി: കോവി‍ഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്കാരത്തിന് നേതൃത്വം നല്‍കി ഫരീദാബാദ് രൂപത. ദ്വാരക സെന്‍റ് പയസ് പത്താമന്‍ പള്ളി ഇടവകാംഗം ജോസഫ് കറുകപ്പള്ളിയുടെ ഭാര്യ ഗ്രേസിയുടെ (ത്രേസ്യാമ്മ - 60) സംസ്കാര ശുശ്രൂഷകളാണ് കോവി‍ഡ്  മാനദണ്ഡങ്ങളനുസരിച്ച് സഭാ ചട്ടങ്ങള്‍ പാലിച്ചു നടത്തിയത്.

നേരത്തേ കോവിഡ് ബാധിച്ചു മരിച്ച വിശ്വാസികളുടെ സംസ്കാരം പൂര്‍ത്തിയാക്കാന്‍ രൂപതയുടെ നേതൃത്വത്തില്‍ പ്രത്യേക സമതി രൂപീകരിച്ചിരുന്നു. ഇവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കിയിരുന്നു.  ഇവരാണ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്.

മംഗോള്‍പുരി ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടന്ന സംസ്കാര കര്‍മ്മങ്ങള്‍ക്ക് വികാരി  ഫാ. ബിജു കണ്ണമ്പുഴ, ഫാ. ജൂലിയസ്, ഫാ. റോണി തോപ്പിലാന്‍, ഫാ. മാത്യു അഴകനക്കുന്നേല്‍, ആന്‍റണി ജോര്‍ജ്, ജെബിന്‍ ടോം എന്നിവര്‍ നേതൃത്വം നല്‍കി.

obit news
Advertisment