Advertisment

ഒക്കലഹോമയിലെ കോവിഡ് മരണം 8000 കവിഞ്ഞു !

New Update

publive-image

Advertisment

ഒക്കലഹോമ: കോവിഡുമായി ബന്ധപ്പെട്ട് ഒക്കലഹോമയില്‍ മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞതായി ഒക്കലഹോമ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 8 വ്യാഴാഴ്ചയോടെ മരണസംഖ്യ 8023 ആയി ഉയര്‍ന്നു. 442389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്കലഹോമ സംസ്ഥാനത്ത് ഇതുവരെ രണ്ട് മില്യണ്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായും, 700,000 പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചതായും സി.ഡി.സി.യുടെ അറിയിപ്പില്‍ പറയുന്നു.

ഒക്കലഹോമ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഇവിടെ വന്ന് താമസിക്കുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 8 മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്. അമേരിക്കയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന് പാര്‍ക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ഒക്കലഹോമ.

പതിനാറു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായാണ് സംസ്ഥാനത്തു വാക്‌സിന്‍ വിതരണം ചെയ്യുന്നത്. പതിനാറു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിനും, പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് മൊഡേര്‍ണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനുമാണ് നല്‍കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭിക്കുന്നതിന് പ്രയാസപ്പെടുന്നവരെ ഞങ്ങള്‍ ഇവിടേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സ്‌റ്റേറ്റ് ഡപ്യൂട്ടി കമ്മീഷ്ണര്‍ കീത്ത് റീഡ് പറഞ്ഞു. കോവിഡ് 19 വ്യാപനം കുറക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

us news
Advertisment