Advertisment

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കായംകുളം സ്വദേശി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) ആണ് മരിച്ചത്. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ച് ചികില്‍സയിലാണ്.

publive-image

അതേ സമയം ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാംപിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

Advertisment