Advertisment

കൊല്ലത്ത് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : കൊല്ലത്ത് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.  ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെ മരിച്ച നിലയിൽ കാണപ്പെട്ട തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജി(24) നു ട്രൂനാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു.

publive-image

ഈമാസം ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

covid 19 corona virus covid death kollam
Advertisment