Advertisment

കുവൈറ്റിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശിയായ 62കാരന്‍

New Update

കുവൈറ്റ്‌: കുവൈറ്റിൽ കോവിഡ്  ബാധിച്ചു മലയാളി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത് ആണ്  മരിച്ചത്.  അറുപത്തി രണ്ടു വയസ്സിരുന്നു . അൽമെൻ കമ്പനി ജീവനക്കാരനായിരുന്നു.

Advertisment

publive-image

ഫോക് ഫാഹഹീൽ നോർത്ത് യൂണിറ്റ് അംഗമാണ് . കോവിഡ് ബാധയേറ്റ് മെയ് 20 മുതൽ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭൗതികശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

അജയന്റെ വിയോഗത്തിൽ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിച്ചു.

അച്ഛൻ, പരേതനായ കൃഷ്ണൻ, അമ്മ രാധ.ഭാര്യ, സുവർണ്ണ. മക്കൾ, സ്വാതി, അജേഷ്.

മരുമക്കൾ, ഷെറിൻ  അശ്വതി. സഹോദരങ്ങൾ, വസന്തൻ, മനോജ്, ബാബു, അനിത, വേണി.

kuwait obit
Advertisment