Advertisment

കൊവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി : കൊവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു . ആലപ്പുഴ മാവേലിക്കര പുതുക്കളത്ത്‌ ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ ( 59 )ആണ് മുബാറക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്.

അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണു. മക്കൾ : സാറ ടെൺസൺ , തോമസ്‌ ജേക്ക്കബ്‌.

Advertisment