Advertisment

കോവിഡ്: സൗദിയിലെ ദവാദ്മിയില്‍ മലപ്പുറം മഞ്ചേരി സ്വദേശി മരണപെട്ടു.

author-image
admin
New Update

റിയാദ് : കോവിഡ് ബാധിച്ച് സൗദിയിലെ ദവാദമിയില്‍ മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി മൂലയില്‍ ജോണ്‍ മകന്‍ ഡൊമനിക് (38) മരിച്ചു . ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചത്.

Advertisment

ദാമാമിലായിരുന്നു ജോലി .തല്ക്കാലികമായി കമ്പനി പ്രൊജക്റ്റ്‌ ജോലിയുമായി എത്തിയതാണ് ദവാദ്മിയില്‍  അതിനിടയില്‍ റിയാദില്‍ കമ്പനിയുടെ ഓഫിസില്‍ വന്നിരുന്നു ഇവിടെ നിന്നാണ് വൈറസ്‌ പിടിപെട്ടതെന്ന് പറയുന്നു. പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടര്‍ന്ന്‍  കഴിഞ്ഞ രണ്ടാഴച്ചയായി ദവാദമി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കെയാണ് മരണം സംഭവിച്ചത്.

publive-image

സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ ജീവനക്കാരനായിരുന്നു. 18 വർഷമായി അൽയമാമ കമ്പനിയിൽ സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.  ഭാര്യ  റൂബി  മക്കള്‍  ഇരട്ടകുട്ടികള്‍ ആല്‍വിന ,അയന (5) . സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 37 ആയി , ഇതുവരെ ഗള്‍ഫില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം 166 ആണ്

Advertisment