Advertisment

ബന്ധുക്കളുടെ ഉപദേശം മൂലം വാക്‌സിന്‍ സ്വീകരിച്ചില്ല; കുവൈറ്റില്‍ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: ബന്ധുക്കളുടെ ഉപദേശം മൂലം വാക്‌സിന്‍ സ്വീകരിക്കാതിരുന്ന 27-കാരന്‍ മരിച്ചു. ഇയാള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നു. ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞത് പ്രകാരമാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്ന് ഡോ. മുനീറ ബാദര്‍ ബൗറഷെദ് പറഞ്ഞു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ മനസ് മാറുകയും വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ രോഗം ബാധിക്കുകയും മരണപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment