Advertisment

കോവിഡ് മരണം : നിയമവശം അറിയാതെ യു.പി. സ്വദേശിയുടെ മയ്യിത്ത് 18 ദിവസം മോർച്ചറിയിൽ

author-image
admin
Updated On
New Update

അൽ ഖർജ്:( സൗദി അറേബ്യ) കോവിഡ് ബാധിച്ചു പതിനെട്ട് ദിവസം മുമ്പ് മരിച്ച യു.പി യിലെ മിഡ്നാപൂർ സ്വദേശിയായ ത്വയ്യിബ് ആലിയുടെ (55) മയ്യിത്ത് അൽ ഖർജിൽ കബറടക്കി. കഴിഞ്ഞ 26 വർഷമായി ഇദ്ദേഹം അൽ ഖർജിൽ ടെയിലറായി ജോലി നോക്കിവരികയായിരുന്നു.

Advertisment

publive-image

മരണപ്പെട്ട ത്വയ്യിബ് ആലിയുടെ സഹോദരന് മയ്യത്തു വിട്ടുകിട്ടേണ്ട നിയമവശങ്ങൾ അറിയാഞ്ഞതു കൊണ്ട് മൃതുദേഹം 18 ദിവസം കിങ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിക്കേണ്ടിവന്നു. നാട്ടിൽ നിന്ന് ബന്ധുകൾ ഒപ്പിട്ട പവർ ഓഫ് അറ്റേർണി വരുത്തുന്നതിനു പകരം ത്വയിബ് ആലിയുടെ ഭാര്യയുടെ ആധാർ കോപ്പി വരുത്തി മയ്യത്ത് മറവ് ചെയ്യാൻ അദ്ദേഹത്തിൻ്റെ സഹോദരൻ ഷറഫ് അലി യു. പി. സ്വദ്ദേശികളായ പലരെയും സമീപിച്ചിരുന്നു. .

ഈ വിഷയം നാസർ ഹനീഫ എന്ന സാമൂഹിക പ്രവർത്തകൻ ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് വെൽഫെയർ കോഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും സോഷ്യൽ ഫോറം അൽ ഖർജ് ബ്ലോക്ക് പ്രസിഡൻ്റ് മെഹജൂബ് കണ്ണൂർ, മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേത്യത്വത്തിൽ രേഖകൾ ശരിയാക്കി മയ്യിത്ത് അൽ ഖർജ് ഹയാത്തം മഖ്ബറയിൽ കബറടക്കി.

covid death
Advertisment