Advertisment

ഒക്കലഹോമയില്‍ അഗ്നിശമനസേനാംഗം കോവിഡിന് കീഴടങ്ങി

New Update

ഒക്കലഹോമ: ഒക്കലഹോമ സിറ്റി അഗ്നിശമനസേനാംഗം മേജര്‍ ആന്റി ഡേവിഡ് കോവിഡ് 19 ബാധിച്ച് മരിച്ചു. 20 വര്‍ഷത്തെ സര്‍വീസുള്ള ഇദ്ദേഹം ഡിസംബര്‍ 24 ബുധനാഴ്ചയായിരുന്നു കോവിഡിനോട് പൊരുതി മരണത്തിന് കീഴടങ്ങിയത്.

Advertisment

publive-image

നിരവധി അഗ്നിശമനസേനാംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബത്തിലെ അംഗമാണ് അന്തരിച്ച ഡേവിസ്. പിതാവ് ക്യാപ്റ്റന്‍ ജോണി ഡേവിസും, സഹോദന്മാരായ ഡപ്യൂട്ടി ചീഫ് ടോണി ഡേവിസും, മേജര്‍ സ്‌കോട്ട് ഡേവിസ് മറ്റൊരു കുടുംബാംഗവും, ക്യാപ്റ്റര്‍ എം.ജെ. ഡേവിസ് എന്നിവര്‍ ഒക്കലഹോമ സിറ്റി ഫയര്‍ സ്റ്റേഷനില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചവരാണ്.

അന്തരിച്ച ഡേവിസിന് പ്രശസ്ത സേവനത്തിനുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളതായി ബറ്റാലിയന്‍ ചീഫ് ബെന്നി ഫള്‍ക്കേഴ്‌സണ്‍ പറഞ്ഞു. ഒക്കലഹോമ സിറ്റി മേയര്‍ ഡോവിഡ് ഹോള്‍ട്ട് ഡേവിസിന്റെ മരണത്തില്‍ അനുശചനം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ സന്ദേശം ഇട്ടു.

ഭാര്യയും നാലു മക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നാഥനായിരുന്നു അന്തരിച്ച ഡേവിസ്. ഒക്കലഹോമ ഫയര്‍ ഫൈറ്റേഴ്‌സ് ഒരു കുടുംബമെന്ന നിലയില്‍ ഡേവിസിന്റെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.

covid death
Advertisment