Advertisment

ഒരു മുൻ ജിദ്ദാ പ്രവാസി കൂടി നാട്ടിൽ കോവിഡ് മൂലം മരണപ്പെട്ടു

New Update

ജിദ്ദ: ആറ് വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം, ചട്ടിപ്പറമ്പ്, ചാഞ്ഞാൽ കിളിയമണ്ണിൽ ഷഫീഖ് ആണ് കോവിഡ് ചികിത്സയിലായിരിക്കേ മരിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ന്യുമോണിയ ഭേദമായിരുന്നില്ല.

Advertisment

publive-image

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ട്രാൻസ്‌പോർട്ടേഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ദീർഘകാലം ഡ്രൈവർ ആയിരുന്ന ഷഫീഖ് പിരിയുമ്പോൾ ട്രാൻസ്‌പോർട്ട് സെക്ഷൻ ഇൻചാർജ് പദവിയിലായിരുന്നു.

ചട്ടിപ്പറമ്പ് ചാഞ്ഞാൽ പരേതനായ കിളിയമണ്ണിൽ അബ്ദുറസാക്ക് - ചക്കിങ്ങത്തൊടി മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന പാങ്ങ്. മക്കൾ: സഫ്വാൻ, റിസ്വാൻ. മരുമകൾ: ഷെറിൻ. സഹോദരങ്ങൾ: നൗഷാദ്, സലീന ,നൗഫൽ.

covid death6
Advertisment