Advertisment

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേക്കായി 1 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി

New Update

മൂവാറ്റുപുഴ : കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങലിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടന്ന് അറിയാനിടയായ സാഹചര്യത്തിൽ ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും ആവശ്യപ്രകാരം മണ്ഡലത്തിലേക്ക് 1 കോടി 33 ലക്ഷം രൂപ എംപി (എം.പി.എൽ.എ.ഡി.എസ്) ഫണ്ടിൽ നിന്നും അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കോതമംഗലം താലൂക്ക്‌ ആശുപത്രിയിലേക്ക് 13.5 ലക്ഷം രൂപയും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് 20 ലക്ഷം രൂപയും, 99.73 ലക്ഷം ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്.

Advertisment

publive-image

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഡീഫിബ്രിലേറ്റർ, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ, ലോർഗ്രോസ്കോപ്പ്, പൾസ് ഓക്സി മീറ്റർ, പിപിഇ കിറ്റ്, ഇൻഫ്യൂഷൻ പമ്പ് തുടങ്ങിയ ക്രിട്ടിക്കൽ കെയർ ഉപകരണങ്ങളും എൻ 95 മാസ്ക്ക്, സർജിക്കൽ ഗ്ലൗസ്, ഒ2 മാസ്ക്ക്, ആംബു ബാഗ്, യുട്ടിലിറ്റി ഗ്ലൗസ്, ബി.പി അപ്പാരറ്റസ്, വാഷിങ് മെഷീൻ തുടങ്ങിയവയും വാങ്ങിക്കുന്നതിനാണ് 13.5 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കായി വെന്റിലേറ്റർ ഐ.സി.യു-10 ലക്ഷം രൂപ, ഐ.സി.യു ബെഡ്‌-1.5 ലക്ഷം, ഓക്സിജൻ വിതരണ സംവിധാനം 5.5 ലക്ഷം, പോർട്ടബിൾ എക്സ് റേ മെഷിൻ-3 ലക്ഷം എന്നിവയ്ക്കായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത് എന്ന് എം.പി. അറിയിച്ചു.

ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി കഴിഞ്ഞ ദിവസം 99.73 ലക്ഷം രൂപ അനുവദിച്ചിരുന്നത് അഡ്മിനിസ്ട്രേറ്റിവ് സാങ്ഷൻ ആയതായും ഇതു കൂടി ചേർത്താൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേക്കായി 1 കോടി 33 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.പി. കൂട്ടിച്ചേർത്തു.

covid deenkuriyakose fund
Advertisment