Advertisment

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു; പുതുതായി രോഗം സ്ഥിരീകരിച്ചത് 1379 പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗബാധിതരുടെ എണ്ണം ഇന്ന് ഒരു ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 1379 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 100823 ആയി.

48 മരണവും ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 3115 ആയി വര്‍ധിച്ചു. 749 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 72088 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 25620 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment