Advertisment

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80000 പിന്നിട്ടു; പുതുതായി സ്ഥിരീകരിച്ചത് 2948 കേസുകളും 66 മരണവും

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80000 പിന്നിട്ടു. പുതുതായി 2948 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം 80188 ആയി.

24 മണിക്കൂറിനിടെ 66 മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2558 ആയി വര്‍ധിച്ചു. അതേസമയം, ഇന്ന് 2210 പേര്‍ ഡല്‍ഹിയില്‍ രോഗമുക്തി നേടി. 49301 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 28329 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment