Advertisment

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70000 പിന്നിട്ടു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പുതുതായി 3788 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 70000 പിന്നിട്ടു.

70390 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് 64 മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2365 ആയി ഉയര്‍ന്നു.

അതേസമയം, 2124 പേര്‍ കൂടി കൊവിഡ് മുക്തി നേടിയതോടെ ഡല്‍ഹിയില്‍ രോഗം ഭേദമായവരുടെ എണ്ണം 41437 ആയി. 26588 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment