Advertisment

സര്‍ക്കാര്‍ അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തില്‍ പങ്കെടുത്ത് ഡോക്ടര്‍; പിന്നാലെ ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍; ഭാര്യയുടെതെന്ന വ്യാജേന പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെ സ്രവം; സംഭവം മധ്യപ്രദേശില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: സര്‍ക്കാര്‍ അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തില്‍ പങ്കെടുത്ത വിവരം മറച്ചുവച്ച ഡോക്ടര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലാണ് സംഭവം. അനുമതിയില്ലാതെ ലീവെടുത്ത് ഡോക്ടറും ഭാര്യയും വിവാഹത്തില്‍ പങ്കെടുക്കുകയും പിന്നാലെ ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുകയുമായിരുന്നു. തുടര്‍ന്ന് ഭാര്യയുടെതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചാണ്‌ ഡോക്ടര്‍ വിവരം മറച്ചുവച്ചത്.

Advertisment

publive-image

അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തിൽ പങ്കെടുത്ത കാര്യം അധികൃതരിൽ നിന്ന് മറച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സിം​ഗ്രോലിയിലെ ഖുത്തർ ആരോ​ഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞൻ സിം​ഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കിഴക്കൻ യുപിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാം​ഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ‌ പോയത്. ജൂൺ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി.

എന്നാൽ തിരികെയെത്തിയതിന് ശേഷം ക്വാറന്റീനിൽ കഴിയാൻ കൂട്ടാക്കാതെ ഡ്യൂട്ടി തുടരുകയാണ് ചെയ്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരിൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ‌ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോക്ടറുൾപ്പെടെയുള്ളവർ‌ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

പകർച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് ചികിത്സ പൂർത്തിയാക്കിയാലുടൻ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ബൈധാൻ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോ​ഗസ്ഥൻ അരുൺ പാണ്ഡെ വ്യക്തമാക്കി.

latest news covid 19 corona virus all news
Advertisment