Advertisment

മലപ്പുറം കീഴാറ്റൂരിൽ കോവിഡ് ബാധിതന്റെ മകൻ വിലക്ക് ലംഘിച്ച് രണ്ടായിരത്തോളം പേരുമായി സമ്പർക്കം പുലർത്തി ; ഇയാളുടെ സഞ്ചാരപഥം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ് ; സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താന്‍ ജനകീയ സര്‍വ്വെ നടത്താന്‍ തീരുമാനം

New Update

മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ കോവിഡ് ബാധിതന്റെ മകൻ വിലക്ക് ലംഘിച്ച് രണ്ടായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. ഇയാളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിൽ വലഞ്ഞിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഒടുവിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ട‌െത്താൻ ജനകീയ സർവെ നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.

Advertisment

publive-image

ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ഇയാളിൽ നിന്നുമാണ് 85 കാരനായ പിതാവിന് വൈറസ് ബാധയുണ്ടായത് എന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ച ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് സഞ്ചാരപാത കണ്ടെത്തുന്നതിനായി ജനകീയ സർവെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

നിരീക്ഷണ സമയത്ത് ഇയാള്‍ ആനക്കയത്ത് മുന്നൂറോളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നും 20 കിലോമീറ്റർ അകലെ മഞ്ചേരിക്കടുത്ത് ആനക്കയത്ത് 180 ലേറെ പേർ പങ്കെടുത്ത ഒരു മത ചടങ്ങിലും ഇയാൾ പങ്കെടുത്തിരുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ ഈ പരിപാടിക്ക് എത്തിയിരുന്നു. തുടർന്നും ഇയാൾ വിലക്ക് ലംഘിച്ച് നിരവധി സ്ഥലങ്ങളിൽ പോയി. ഇതിൽ 85 കാരനായ പിതാവിന് മാത്രമാണ് ഇപ്പൊൾ അസുഖം സ്ഥിരീകരിച്ചിട്ടുള്ളത്.

covid 19 corona virus
Advertisment