Advertisment

കോവിഡ് കാലത്തെ പലിശകൾ എഴുതിത്തള്ളണമെന്ന് കെ പിസിസി - ഒബിസി ഡിപ്പാർട്ട്മെന്റ്

New Update

ആലപ്പുഴ :കോവിഡും ലോക്ഡൗണുമായി ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ബാങ്ക് വായ്പകളുടെ പലിശകൾ കൂടി എഴുതി തള്ളണമെന്ന് ഒബിസി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ആവശ്യപ്പെട്ടു.

വായ്പകൾ എടുത്തിട്ടുള്ളവർക്ക് തിരിച്ചടവിന് നിർവ്വാഹമില്ലാത്ത സാഹചര്യമാണ് ഈ മഹാമാരിക്കാലത്ത് ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര- സംസ്ഥന സർക്കാരുകൾ സാധാരണക്കാരുടെ വായ്പകൾക്കുള്ള പലിശ പൂർണ്ണമായും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടു.

Advertisment