Advertisment

കൊവിഡ് 19; 14 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

New Update

ഹൈദരാബാദ്: കൊവിഡ് 19 രോഗബാധ 14 ദിവസങ്ങള്‍ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന ആശാസ്ത്രീയ വിവരവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശാസ്ത്രജ്ഞര്‍ തുടരുന്നതിനിടെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാമര്‍ശം.

Advertisment

publive-image

'കൊവിഡ് 19 ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. 14 ദിവസം തുടര്‍ച്ചയായി മരുന്ന് കഴിക്കുകയാണെങ്കില്‍ രോഗം ഭേദമാകും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല'- ബുധനാഴ്ചവാര്‍ത്താ സമ്മേളനത്തിനിടെ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

ചില രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് വരെ രോഗം പിടിപെട്ടിരുന്നെന്നും പനി മാറിയ പോലെ അവര്‍ക്ക് പിടിപെട്ട കൊവിഡ് രോഗവും മാറി സുഖം പ്രാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

covid jaganmohanreddy
Advertisment