Advertisment

കൊവിഡില്‍ പകച്ച് കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6324 പേര്‍ക്ക്; പ്രതിദിന രോഗനിരക്ക് ആറായിരത്തിന് മുകളിലെത്തുന്നത് ഇതാദ്യം ! 5321 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; ഇന്ന് സ്ഥിരീകരിച്ചത് 21 മരണം; 3168 പേര്‍ക്ക് രോഗമുക്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 6324 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ  അറിയിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല. 21 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 54989 സാമ്പിളുകൾ പരിശോധിച്ചു. 3168 പേർ രോഗമുക്തി നേടി.

കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 1,07,850 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,85,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3341 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്‍ടെയ്ന്‍മെന്റ സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര്‍ (സബ് വാര്‍ഡ് 4), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂര്‍ (സബ് വാര്‍ഡ് 2), ചാലക്കുടി (സബ് വാര്‍ഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാര്‍ഡ് 4), പ്രമാടം (8) കോട്ടയം ജില്ലയിലെ കൂരൂപ്പട (3), രാമപുരം (5, 13), മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി (2, 48, 49), താനൂര്‍ മുന്‍സിപ്പാലിറ്റി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7, 8), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (സബ് വാര്‍ഡ് 5, 15), തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (3, 4), കൊല്ലം ജില്ലയിലെ പോരുവഴി (സബ് വാര്‍ഡ് 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 654 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Advertisment