Advertisment

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ വകുപ്പ്: അടുത്ത രണ്ടാഴ്ച കേരളത്തിന് നിര്‍ണായകം: രോ​ഗ വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാല്‍ ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ വെല്ലുവിളിയാകും: അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുത്: എല്ലാവരും സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കാന്‍ തയാറാവണമെന്നും വിദ​ഗ്ദർ

New Update

publive-image

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ വകുപ്പ്. അടുത്ത രണ്ടാഴ്ച കേരളത്തിന് നിർണായകമെന്ന് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നു. കേരളത്തിൽ മരണ നിരക്ക് ഉയരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാൽ ക്രിസ്മസ്, പുതുവൽസരാഘോഷങ്ങൾ വെല്ലുവിളിയാകും. കോവിഡ് വ്യാപനം കൂടുതലാകാനുള്ള സാഹചര്യം മുൻനിർത്തി ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നിർദേശങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ട്. രോഗം കൂടുകയെന്നാൽ മരണനിരക്കും കൂടുകയെന്നാണ്. എല്ലാവരും സെൽഫ് ലോക്ഡൗൺ പാലിക്കാൻ തയാറാവണം. അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്തിറങ്ങരുത്. പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രി ഓർമ്മിപ്പിച്ചു.

Advertisment