Advertisment

വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍; ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് 150 പേരും ! സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

New Update

publive-image

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. പരിപാടികളെല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുമാണ് നിര്‍ദ്ദേശം.

വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്കും പങ്കെടുക്കാം.

Advertisment