Advertisment

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് 7354 പേര്‍ക്ക് കൊവിഡ്; 22 മരണം കൂടി സ്ഥിരീകരിച്ചു; 6364 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. ഇന്ന് 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6364 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 24 മണിക്കൂറിനിടെ 52755 സാമ്പിളുകളാണ് പരിശോധിച്ചത്.

3420 പേര്‍ ഇന്ന് രോഗമുക്തരായി. 61791 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടമറിയാത്ത 672 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment