Advertisment

കുവൈറ്റില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 539 പേര്‍ക്ക്; 234 പേര്‍ക്ക് രോഗമുക്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 155874 ആയി. ഇന്ന് 539 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെ 946 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 234 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 149809 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5119 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 48 പേരുടെ നില ഗുരുതരമാണ്. പുതിയതായി 11567 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ആകെ 1359421 പേര്‍ക്ക് കുവൈറ്റില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്.

Advertisment