Advertisment

കുവൈറ്റില്‍ 442 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ഒരു മരണം; അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കുവൈറ്റില്‍ നിര്‍ദ്ദേശം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 159264 ആയി. ഇന്ന് 442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 951 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 484 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 152420 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5893 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 54 പേരുടെ നില ഗുരുതരമാണ്. പുതിയതായി 10823 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1425480 പേര്‍ക്ക് രാജ്യത്ത് പരിശോധന നടത്തിയിട്ടുണ്ട്.

ബ്രിട്ടനില്‍ നിന്നും വന്ന രണ്ട് സ്വദേശി വനിതകളില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുവൈറ്റില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

Advertisment