Advertisment

കുവൈറ്റില്‍ 534 പേര്‍ക്ക് കൂടി കൊവിഡ്; 439 പേര്‍ക്ക് രോഗമുക്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 160901 ആയി. ഇന്ന് 534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെ 952 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 439 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 153746 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 6203 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 50 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8978 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ 1455481 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment